ഡേവിസ്‌ കപ്പ്‌ ടെന്നീസ്‌:പ്ലേഓഫ്‌ മത്സരങ്ങളില്‍ ഇന്ത്യ കരുത്തരായ സെര്‍ബിയയെ നേരിടും

single-img
9 April 2014

devisഡേവിസ്‌ കപ്പ്‌ ടെന്നീസ്‌ വേള്‍ഡ്‌ ഗ്രൂപ്പ്‌ പ്ലേഓഫ്‌ മത്സരങ്ങളില്‍ ഇന്ത്യ കരുത്തരായ സെര്‍ബിയയെ നേരിടും.
മൂന്നു വര്‍ഷത്തിനിടെ രണ്ടാംതവണയാണ്‌ ഇന്ത്യയും സെര്‍ബിയയും ലോക ഗ്രൂപ്പ്‌ പദവിക്കു വേണ്ടി ഏറ്റുമുട്ടുന്നത്‌. സെര്‍ബ് ടീമിനുവേണ്ടി പുരുഷ സിംഗിള്‍സില്‍ ലോക രണ്ടാംനമ്പറും നിരവധി ഗ്രാന്‍സ്ലാം കിരീടങ്ങള്‍ക്കുടമയുമായ നൊവാക് ദ്യോക്കോവിച്ച് ഇന്ത്യയിലെത്തുമെന്നതാണ് മത്സരത്തിന്റെ ആകര്‍ഷണീയത. 2011 ല്‍ നടന്ന അവസാന മത്സരത്തില്‍ ഇന്ത്യയെ സെര്‍ബിയ 4-1 നു തോല്‍പ്പിച്ചിരുന്നു.

ഗ്രൂപ്പ്‌ വണ്ണില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചാണ്‌ ഇന്ത്യ ഏഷ്യ/ഓഷ്യാനിയ മേഖലയില്‍നിന്ന്‌ പ്ലേഓഫിനു യോഗ്യത നേടിയത്‌. ഫെബ്രുവരിയില്‍ നടന്ന ലോക ഗ്രൂപ്പ്‌ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോടു തോറ്റതോടെയാണു സെര്‍ബിയയ്‌ക്കു പ്ലേഓഫ്‌ കളിക്കേണ്ടി വന്നത്‌.

ബുസാനില്‍ നടന്ന ഏഷ്യ/ഓഷ്യാനിയ ഗ്രൂപ്പ് ഒന്ന് രണ്ടാംറൗണ്ട് മത്സരത്തില്‍ ദക്ഷിണ കൊറിയയ്‌ക്കെതിരെ ചരിത്രജയം നേടിയാണ് ഇന്ത്യ ലോക ഗ്രൂപ്പ് പ്ലേ ഓഫിന് യോഗ്യത നേടിയത്. 2007-നു ശേഷം സോണല്‍ മത്സരങ്ങളില്‍ പങ്കെടുക്കാത്ത സെര്‍ബിയ ഫിബ്രവരിയില്‍ നടന്ന ലോക ഗ്രൂപ്പ് ആദ്യ റൗണ്ടില്‍ സ്വിറ്റ്‌സ്വര്‍ലന്‍ഡിനോട് 2-3 ന് തോറ്റിരുന്നു. പിന്നീട് ഓസ്‌ട്രേലിയയെ തോല്പിച്ച് ലോക ഗ്രൂപ്പ് പ്ലേ ഓഫിന് യോഗ്യത നേടിയ സെര്‍ബ് ടീം തിരിച്ച് ശക്തമായ യൂറോപ്പ്- ആഫ്രിക്ക സോണ്‍ ഗ്രൂപ്പ് ഒന്നില്‍ മത്സരിക്കാനുള്ള സാധ്യത ഒഴിവാക്കുകയും ചെയ്തു.