തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷന്‍ കെ. ചന്ദ്രശേഖരറാവു ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കും

single-img
9 April 2014

chandraതെലങ്കാന രാഷ്ട്രസമിതി അധ്യക്ഷന്‍ കെ. ചന്ദ്രശേഖരറാവു ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കും. തെലങ്കാന മേഖലയിലെ മേദക് ലോക്‌സഭാ മണ്ഡലത്തിലും ഗജ്വെല്‍ നിയമസഭാ സീറ്റിലുമായിരിക്കും അദ്ദേഹം മത്സരിക്കുക.

നേരത്തെ കഴിഞ്ഞ ലോക്‌സഭയില്‍ മെഹബൂബ് നഗര്‍ എം.പി.യായിരുന്നു അദ്ദേഹം. ചൊവ്വാഴ്ചയാണ് ടി.ആര്‍.എസ്. മൂന്നാം സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിച്ചത്. റാവുവിന്റെ മകള്‍ കവിത നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ്.

ഇവിടത്തെ 17 ലോക്‌സഭാ സീറ്റിലേക്കും 119 നിയമസഭാ സീറ്റിലേക്കും ഏപ്രില്‍ 30-നാണ് തിരഞ്ഞെടുപ്പ്.