പെരുമാറ്റച്ചട്ട ലംഘനത്തിന് ജയപ്രദക്കെതിരെ കേസെടുത്തു

single-img
9 April 2014

jayaജില്ലാ വരണാധികാരിയുടെ അനുവാദമില്ലാതെ പൊതുപരിപാടി സംഘടിപ്പിച്ചതിന് രാഷ്ട്രീയ ലോക്ദള്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയും ചലച്ചിത്രതാരവുമായ ജയപ്രദക്കെതിരെയും പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് അജിത് രഥിക്കെതിരെയും പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുത്തു .

 

ജയപ്രദ ബിജ്നോറില്‍ നിന്നാണ് ജനവിധി തേടുന്നത്. അതേസമയം തന്നെ ബിജെപി, കോണ്‍ഗ്രസ് പാര്ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും സര്‍ക്കാര്‍ ഓഫീസുകളില്‍ പാര്‍ട്ടി പതാകയുയര്‍ത്തിയതുള്‍പ്പടെ കേസെടുത്തതായി പോലീസ് അധികാരികള്‍ പറഞ്ഞു . രാംപൂരില്‍ നിന്ന് സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി രണ്ടു തവണ ജയിച്ച ജയപ്രദ ഇത്തവണ തട്ടകം ബിജ്നോറിലേക്ക് മാറ്റുകയായിരുന്നു. അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദളിന്റെ സ്ഥാനാര്‍ത്ഥിയാണ് ഇക്കുറി ജയപ്രദ.