പ്രചാരണത്തിനിടെ അരവിന്ദ് കെജ്‍രിവാളിനെ മര്‍ദിച്ച ഓട്ടോഡ്രൈവര്‍ മാപ്പ് പറഞ്ഞു

single-img
9 April 2014

aravindപ്രചാരണത്തിനിടെ അരവിന്ദ് കെജ്‍രിവാളിനെ മര്‍ദിച്ച ഓട്ടോഡ്രൈവര്‍ മാപ്പ് പറഞ്ഞു. കെജ്‍രിവാള്‍ ഓട്ടോ ഡ്രൈവറെ കാണാന്‍ ഇന്ന് നേരിട്ട് വീട്ടിലെത്തുകയായിരുന്നു അപ്പോൾ ആണ് ഓട്ടോ ഡ്രൈവർ മാപ്പ് പറഞ്ഞത് . കെജ്‍രിവാള്‍ ഇന്നലെ തന്നെ മര്‍ദിച്ചയാള്‍ക്ക് മാപ്പ് കൊടുത്തിരുന്നു.തന്നെ ആര് ആക്രമിച്ചാലും പ്രതികരിക്കാൻ ഇല്ല എന്ന് അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഡല്‍ഹിയിലെ പാര്‍ട്ടി സ്ഥാനാര്‍ഥി രാഖി ബിര്‍ളയ്ക്കുവേണ്ടി റോഡ് ഷോ നടത്തുന്നതിനിടെ സുല്‍ത്താന്‍പുരില്‍ വച്ച് ലാലി പൂമാല ചാര്‍ത്തിശേഷം കെജ്‌രിവാളിന്റെ മുഖത്തടിച്ചത്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനായ താന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ ക്ഷുഭിതനായാണ് കെജ്‌രിവാളിനെ അടിച്ചതെന്ന് പറഞ്ഞിരുന്നു. ലാലിയെ പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടി മര്‍ദിച്ച് പോലീസില്‍ ഏല്‍പിച്ചു. നേരത്തെ ഏപ്രില്‍ നാലിന് തന്നെ പിന്നില്‍ നിന്ന് കുത്തിയ ജാമിയ നഗര്‍ സ്വദേശിയായ അബ്ദുള്‍ വാഹിദ് എന്നയാളെയും കെജ്‌രിവാള്‍ സന്ദര്‍ശിച്ചു.