വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുംവിധം പ്രസംഗം:സമാജ്‌വാദി നേതാവ് അസം ഖാനില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

single-img
9 April 2014

asamവര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുംവിധം വിവാദ പ്രസംഗം നടത്തിയ സമാജ്‌വാദി നേതാവ് അസം ഖാനില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയെ ജയിപ്പിച്ചത് ഹിന്ദു സൈനികരല്ല, മറിച്ച് മുസ്ലീം സൈനികരാണെന്നായിരുന്നു ഘാസിയാബാദിലെ പാര്‍ട്ടി റാലിയില്‍ അസം ഖാന്‍ പ്രസംഗിച്ചത്. രാജ്യം കാക്കാന്‍ ഏറ്റവും അനുയോജ്യരായവര്‍ മുസ്ലീങ്ങളാണെന്നും ഖാന്‍ പ്രസംഗത്തില്‍ പറഞ്ഞു.

 

ഘാസിയാബാദ് മണ്ഡലത്തിലെ എസ്.പി. സ്ഥാനാര്‍ഥി നാഹിദ് ഹസ്സന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അസം ഖാന്‍ . പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.നേരത്തെ അസം ഖാന്റെ പ്രസംഗത്തിനെതിരെ ഇന്നലെത്തന്നെ ഘാസിയാബാദിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ജനറല്‍ വി.കെ.സിങ് രംഗത്തു വന്നിരുന്നു.