എക്‌സ്പിയെ മൈക്രോസോഫ്‌റ്റ്‌ കൈയൊഴിഞ്ഞു

single-img
9 April 2014

1601359_709885192408464_6508212478192671697_nവിന്‍ഡോസ് എക്‌സ് പിക്കുള്ള പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചു.എക്‌സ്‌പി ഉപയോക്‌താക്കള്‍ വിന്‍ഡോസ്‌7, 8 പതിപ്പുകള്‍ ഉപയോഗിക്കണമെന്നാണു മൈക്രോസോഫ്‌റ്റ് പറയുന്നത്.മൈക്രോസോഫ്‌റ്റിന്റെ ഏറ്റവും ജനപ്രീയമായ ഓപ്പറേറ്റിങ്ങ് സിസ്റ്റമായിരുന്നു വിന്‍ഡോസ് എക്‌സ് പി

മൈക്രോസോഫ്റ്റ് പിന്‍മാറിയതോടെ, പുതിയ സെക്യൂരിറ്റി അപ്‌ഡേറ്റുകളോ, ഹോട്ട്ഫിക്‌സുകളോ, ഓട്ടോമാറ്റിക് അപ്‌ഡേറ്റുകളോ ഒന്നും വിന്‍ഡോസ് എക്‌സ് പി ഒഎസിന് ഇനി ലഭിക്കില്ല.അപ്ഡേറ്റുകളും സാങ്കേതിക പിന്തുണയും ഇല്ലാത്തതുകൊണ്ട് തന്നെ ഹാക്ക് ചെയ്യാനും വൈറസുകള്‍ ആക്രമിക്കാനും സാധ്യതകൂടും. ആക്രമണ സാധ്യത 66 ശതമാനമാവുമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.

വിന്‍ഡോസ് എക്‌സ്പിയെ മൈക്രോസോഫ്‌റ്റ്‌ കൈയൊഴിഞ്ഞതോടെ ഇന്ത്യയിലെ 6.5ലക്ഷത്തിലധികം കമ്പ്യൂട്ടറുകളെ ഇത് സാരമായി ബാധിക്കും.ഇന്ത്യയിൽ ബാങ്ക് ഏടിഎമ്മുകൾ സഹിതം വിന്‍ഡോസ് എക്‌സ്പിയിൽ പ്രവർത്തിക്കുന്നുണ്ട്.ഇവയുടെ എല്ലാം പ്രവർത്തനം സാങ്കേതിക പിന്തുണ ഇല്ലാതെ വരുന്നതോടെ താറുമാരാകും എന്നാണു കണക്ക് കൂട്ടുന്നത്