കേരളം തീവ്രവാദികളെ സൃഷ്ടിക്കുന്ന നഴ്സറിഎന്ന് മോഡി

single-img
8 April 2014

കാസര്‍ഗോഡ്  : കേരളത്തെ അപഹസിച്ച്‌ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുടെ പ്രസ്താവന.കേരളം തീവ്രവാദികളെ സൃഷ്ടിക്കുന്ന നഴ്സറിയാണെന്നാണ് മോഡി പറഞ്ഞത്.ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാസര്‍ഗോഡ് സംസാരിക്കുകയായിരുന്നു മോഡി.

കേരളത്തിൽ ഇടത്-വലത് മുന്നണികൾ പരസ്പരം സഹായിക്കുന്നുവെന്നും മോഡി ആരോപിച്ചു. . കടലോരത്ത് നിന്ന് ഉപ്പ് ഉത്പാദിപ്പിക്കാൻ പോലും കേരളം ഭരിച്ചവർക്ക് കഴിഞ്ഞില്ലെന്ന് മോഡി പരിഹസിച്ചു.എല്‍ഡിഎഫ്- യുഡിഎഫ് സൗഹൃദമത്സരമാണ് കേരളത്തിന്റെ ദുര്‍ദ്ദശക്ക് കാരണം.കേരളം യുവാക്കളെ വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണ്. കോണ്‍ഗ്രസ് പുറത്ത് പച്ചയും അകത്ത് ചുവപ്പുമാണെന്ന് മോദി കാസര്‍ഗോഡ് പറഞ്ഞു.

തീവ്രവാദികളെ  സൃഷ്ടിക്കുന്ന നഴ്സറിയായി കേരളം മാറിയെന്നും മോഡി ആരോപിച്ചു.വിനോദസഞ്ചാരത്തിന്റെ ഭൂമിയായ കേരളം ഭീകരവാദത്തെ പരിചരിക്കുകയാണെന്ന് നരേന്ദ്രമോദി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുന്നതായും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ മന്ത്രി എ കെ ആന്റണിയ്ക്കെതിരെയും മോഡി ആഞ്ഞടിച്ചു. മലയാളികളായ പ്രവാസികളെ സഹായിക്കാൻ എ.കെ.ആന്റണി ഒന്നും ചെയ്തില്ലെന്ന് മോദി വിമര്‍ശിച്ചു.പാകിസ്ഥാൻ സൈന്യത്തെ സഹായിക്കുന്ന പ്രസ്താവന നടത്തിയ ആന്റണി പാക് സൈന്യം ഇന്ത്യൻ സേനയെ ആക്രമിച്ചത്  മറച്ചുവെച്ചെന്നും മോദി ആരോപിച്ചു. വ്യോമസേനയുടെ വിമാനങ്ങളും ആയുധങ്ങളും 97% കാലഹരണപ്പെട്ടതാണെന്നും  ഇക്കാര്യം വിശദീകരിക്കാൻ ആന്റണി തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു.

മംഗലാപുരത്ത് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം 11.30 ഓടെയാണ് മോദി കാസര്‍ക്കോട്ടെത്തിയത്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ , കാസര്‍ക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍, കണ്ണൂരിലെ സ്ഥാനാര്‍ഥി പി.സി.മോഹനന്‍ മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.