ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പത്രികയ്ക്ക് ജയറാം രമേശിന്റെ പരിഹാസം

single-img
8 April 2014

jayaബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പത്രികയ്ക്കെതിരെ പരിഹാസവും ആയി കേന്ദ്ര മന്ത്രി ജയറാം രമേശ് രംഗത്ത്. ബി.ജെ.പിയുടെ പ്രകടന പത്രിക ധൃതിയിൽ തയ്യാറാക്കിയ ഒരു ഹൈസ്ക്കൂൾ ഉപന്യാസം പോലെ ആണ് എന്ന് ജയറാം രമേശിന്റെ പരിഹാസം .

‘ബി.ജെ.പിയുടെ പ്രകടന പത്രിക ധൃതിയിൽ തയ്യാറാക്കിയ ഒരു ഉപന്യാസമാണ്,​ അത് തയ്യാറാക്കിയിട്ടുള്ളത് തന്റെ തന്നെ പ്രസംഗങ്ങളിൽ നിന്നും ലേഖനങ്ങളിൽ നിന്നും സ്വാധീനം ഉൾക്കൊണ്ടിട്ടാണ്. ഉദാഹരണമായി അവർ പത്രികയിൽ പരാമർശിച്ചിട്ടുള്ള “അർബൻ ഇന്ത്യ” എന്ന നവീകരണ പദ്ധതി 10 വർഷങ്ങൾക്കു മുന്പ് താൻ ഒരു ലേഖനത്തിലൂടെ പരാമർശിച്ചതാണ്”, ഒരു വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രമേശ് തുറന്നടിച്ചു.

ബി.ജെപിയുടെ പ്രകടന പത്രിക തികച്ചും നിരാശപ്പെടുത്തുന്നതാണെന്നും അതിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതികളെല്ലാം യു.പി.എ ഗവൺമെന്റിന്റെ ആശയങ്ങളായിരുന്നുവെന്നും രമേശ് കുറ്റപ്പെടുത്തി.