മിസോറമിൽ നാളെ നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് ഏപ്രില്‍ പതിനൊന്നിലേയ്ക്ക് മാറ്റി

single-img
8 April 2014

hartalമിസോറമിലെ ഏക ലോക്‌സഭാ സീറ്റിലേയ്ക്ക് നാളെ നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് ഏപ്രില്‍ പതിനൊന്നിലേയ്ക്ക് മാറ്റി. ഏതാനും സംഘടനകള്‍ ആഹ്വാനം ചെയ്ത 72 മണിക്കൂര്‍ ബന്ദിനെ തുടര്‍ന്നാണിത്. ഒരൊറ്റ സംഘത്തിനുപോലും വോട്ടിങ് യന്ത്രങ്ങളുമായി ബൂത്തുകളിലേയ്ക്ക് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വോട്ടെടുപ്പ് നീട്ടിവയ്ക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

പതിനേഴ് വര്‍ഷം മുന്‍പ് മിസോ വിഭാഗക്കാരുമായുയായ സംഘര്‍ഷത്തെ തുടര്‍ന്ന് ത്രിപുരയിലേയ്ക്ക് നാടുവിട്ടുപോയ ബ്രു വിഭാഗക്കാരെ ഇക്കുറി തപാല്‍ വോട്ട് ചെയ്യാന്‍ അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദാഹ്വാനം.