ഡീസല്‍ വിലയില്‍ മാസംതോറും 50 പൈസ വീതം വര്‍ധിപ്പിക്കുന്നത് നിര്‍ത്താന്‍ നടപടി ആകുന്നു

single-img
8 April 2014

dieselഡീസല്‍ വിലയില്‍ മാസംതോറും 50 പൈസ വീതം വര്‍ധിപ്പിക്കുന്നത് നിര്‍ത്താന്‍ നടപടി തുടങ്ങി. നിലവില്‍ പ്രതിമാസം 40-50 പൈസ വര്‍ദ്ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക്‌ അനുമതിയുണ്ട്‌.ഇതിനായി പൊതുമേഖലാ എണ്ണക്കമ്പനികള്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി തേടി. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ജനപ്രിയ തീരുമാനം നടപ്പാക്കണമെങ്കില്‍ കമീഷന്‍െറ അനുമതി വേണം.

പതിവുപ്രകാരം ഏപ്രില്‍ മാസത്തെ ഡീസല്‍ വിലവര്‍ദ്ധന നേരത്തേ ഒഴിവാക്കിയിരുന്നു. സബ്സിഡി ചെലവ് വെട്ടിക്കുറക്കുന്നതിന്‍െറ ഭാഗമായാണ് നഷ്ടം നികത്തുന്നതുവരെ ഡീസല്‍ വില കുറഞ്ഞതോതില്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയത്.
ഇതനുസരിച്ച് ഇതിനകം മാസം തോറും 40 – 50 പൈസ വീതം എട്ടു രൂപയിലേറെ വര്‍ധിപ്പിച്ചു. ഡീസല്‍ വില്‍ക്കുന്നതിലുള്ള നഷ്ടം ഇപ്പോള്‍ ആറു രൂപയില്‍ താഴെയാണെന്നും ആറു രൂപ വരെ സബ്സിഡി നല്‍കാമെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയ കിരിത് പരീഖ് കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നുമാണ് മാസം തോറുമുള്ള വര്‍ധന ഇപ്പോള്‍ നിര്‍ത്തലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, വോട്ട് ലക്ഷ്യമിട്ടുള്ള നടപടിയാണിതെന്ന് വിമര്‍ശമുണ്ട്.