എയര്‍ ഇന്ത്യ പൈലറ്റുമാരുടെ ശമ്പളം 15 ശതമാനം വെട്ടിക്കുറക്കാന്‍ ഒരുങ്ങുന്നു

single-img
8 April 2014

airഎയര്‍ ഇന്ത്യ പൈലറ്റുമാരുടെ ശമ്പളം 15 ശതമാനം വെട്ടിക്കുറക്കാന്‍ ഒരുങ്ങുന്നു. ഇതോടെ എക്‌സിക്യൂട്ടീവ് കമ്മാന്‍ഡര്‍ തസ്തികയിലുള്ള പൈലറ്റുമാരുടെ പ്രതിമാസ ശമ്പളം 8.8 ലക്ഷം രൂപയില്‍ നിന്നും 7.5 ലക്ഷം രൂപയായി കുറയും. ഒപ്പം പുതിയതായി നിയമിതരായ സഹ പൈലറ്റുമാരുടെ ശമ്പളം ആയിരം രൂപ കുറയും.

എന്നാല്‍ പൈലറ്റുമാരുടെ യൂണിയന്‍ ശമ്പള പരിഷ്കരണ തീരുമാനത്തെ തള്ളിക്കളഞ്ഞു. നടപടി അംഗീകരിക്കുന്നതിനായി പൈലറ്റുമാര്‍ക്ക് 21 ദിവസം നല്‍കിയിട്ടുണ്ട്. സ്വകാര്യ വിമാനക്കമ്പനികള്‍ പൈലറ്റുമാര്‍ക്ക് നല്ല ശമ്പളം നല്‍കുന്ന സാഹചര്യത്തില്‍ പുതിയ നടപടി എയര്‍ ഇന്ത്യയില്‍ നിന്നും ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ നിന്നും പൈലറ്റുമാര്‍ ജോലി ഉപേക്ഷിച്ചു പോവാന്‍ കാരണമാകുമെന്ന് ഇന്ത്യന്‍ കൊമേഴ്‌സിയല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ (ഐസിപിഎ) അഭിപ്രായപ്പെട്ടു.

നഷ്ടത്തില്‍ മുന്നോട്ടു പോകുമ്പോഴും പൈലറ്റുമാരുടെ പ്രശ്‌നങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ പറയുന്നു. പ്രതിവര്‍ഷം 3,200 കോടി രൂപയാണ് കമ്പനി ശമ്പളത്തിനായി മാത്രം ചെലവഴിക്കുന്നത് എന്നും എയർ ഇന്ത്യ പറയുന്നു.