സോണിയാ ഗാന്ധിക്കെതിരെയുള്ള മത്സരത്തില്‍ നിന്നും ആം ആദ്മി സ്ഥാനാര്‍ത്ഥി പിന്മാറി

single-img
8 April 2014

ലക്‌നൗ: റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി സോണിയ ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന എ.എ.പി സ്ഥാനാർത്ഥി ജസ്റ്റിസ്(റിട്ട.)​ ഫക്രുദ്ദീന്‍ തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറി.

ഫക്രുദ്ദീന്റെ പെട്ടെന്നുള്ള പിന്മാറ്റം പാര്‍ട്ടിക്ക് തിരിച്ചടിയായെങ്കിലും പുതിയ സ്ഥാനാര്‍ത്ഥിയെ  എഎപി പ്രഖ്യാപിച്ചു.  സാമൂഹ്യ പ്രവര്‍ത്തകയായ അര്‍ച്ചന ശ്രീവാസ്തവയാണ് സോണിയയ്‌ക്കെതിരെ മത്സരിക്കുന്നത്.

ഇതോടെ സ്ഥാനാർത്ഥികളിൽ വനിതാ മേധാവിത്വമായി. സോണിയ ഗാന്ധിക്കെതിരെ ബിജെപി നർത്തിയിരിക്കുന്നത് പ്രമുഖ അഭിഭാഷകൻ അജയ് അഗർവാളിനെയാണ്.നേരത്തെ ബി ജെ പി റായ്ബറേലിയില്‍ മുതിര്‍ന്ന ബി ജെ പി അംഗം ഉമാഭാരതിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സോണിയയ്‌ക്കെതിരെ മത്സരിക്കാനില്ലെന്ന് പറഞ്ഞ് ഉമാഭാരതി ഒഴിയുകയായിരുന്നു.