ഇന്ത്യയുടെ തോല്‍വിക്ക് തന്റെ മകനെ കുറ്റപ്പെടുത്തരുതെന്ന് യുവരാജിന്റെ അച്ഛന്‍

single-img
7 April 2014

yograjsingh_300ശ്രീലങ്കയോടുള്ള ട്വന്റി-20 ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് തന്റെ മകനെ കുറ്റപ്പെടുത്തരുതെന്ന് യുവരാജ് സിംഗിന്റെ അച്ഛന്‍ യോഗരാജ് സിംഗ്. ടീം തോല്‍ക്കുമ്പോള്‍ എല്ലാ ഭാഗത്തു നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടാകാറുണ്ട്. യുവരാജിന്റെ ബാറ്റിംഗ് കൊണ്ടാണ് ടീം ഇന്ത്യ തോറ്റതെന്ന വിമര്‍ശനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

യുവരാജിന് പിന്തുണയുമായി സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗും രംഗത്തെത്തി. ഒറ്റ ദിവസത്തെ പ്രകടനം കൊണ്ട് യുവരാജിനെ അളക്കരുത്. കളിക്കാരന് മോശം ദിവസങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.