ട്വന്‍റി20 വനിതാ ലോകകപ്പില്‍ ആസ്ട്രേലിയക്ക് ഹാട്രിക് കിരീടം

single-img
7 April 2014

ausട്വന്‍റി20 വനിതാ ലോകകപ്പില്‍ ആസ്ട്രേലിയക്ക് ഹാട്രിക് കിരീടനേട്ടം. ഫൈനലില്‍ ഇംഗ്ളണ്ടിനെ ആറു വിക്കറ്റിന് വീഴ്ത്തി മെഗ് ലാനിങ്ങിന്‍െറ ആസ്ട്രേലിയ പെണ്‍ക്രിക്കറ്റിലെ അനിഷേധ്യ ശക്തിയായി.   ഇംഗ്ലണ്ട് കുറിച്ച 106 റണ്‍സ് വിജയലക്ഷ്യം 15.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ഓസീസ് കിരീടം സ്വന്തമാക്കിയത്.

2009ലെ പ്രഥമ വനിതാ ലോകകപ്പില്‍ ഇംഗ്ളണ്ട് ജേതാക്കളായ ശേഷം മൂന്നാം തവണയാണ് ആസ്ട്രേലിയ കിരീടമണിയുന്നത്. 2010, 2012, 2014 സീസണുകളിലാണ് ഓസീസ് ജേതാക്കളായി ഹാട്രിക് തികച്ചത്. മൂന്ന് വിക്കറ്റുമായി  സാറ കൊയ്റ്റ് ബൗളിങ്ങില്‍ തിളങ്ങിയപ്പോള്‍, ബാറ്റില്‍ ക്യാപ്റ്റന്‍ മെഗ് ലാനിങ്ങും (44) നിര്‍ണായക സാന്നിധ്യമായി. എല്‍സി പെറി രണ്ട് വിക്കറ്റും 31 റണ്‍സും നേടി ഓസീസ് കിരീടമുറപ്പിച്ചു.