തിരുവനന്തപുരം പി.ആര്‍.എസ് ആശുപത്രിയില്‍ വന്‍ തീപിടിത്തം; ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ കത്തി നശിച്ചു

single-img
7 April 2014

prsതിരുവനന്തപുരം കരമനയിലെ പിആര്‍എസ് ആശുപത്രിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ആശുപത്രി ജീവനക്കാരും രോഗികളും പുറത്തേക്ക് ഓടിയതിനാല്‍ ആളപായമില്ല. ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു.

ആശുപത്രിയിലെ ലാബില്‍ ഇന്നു രാവിലെ 9.15-ഓടെയാണ് തീ പിടിത്തമുണ്ടായത്. ലാബിനകത്ത് സ്ഥാപിച്ചിരുന്ന ലക്ഷക്കണക്കിന് രൂപ വിലപിടിപ്പു വരുന്ന ഉപകരണങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ലാബിലെ ഏസിയില്‍ നിന്നുമുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തകാരണമെന്നാണ് പോലീസ് പറയുന്നത്.