ഹിമാചല്‍പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു

single-img
7 April 2014

himachal-pradeshഹിമാചല്‍പ്രദേശിലെ സിര്‍മൗര്‍ ജില്ലയിലുള്ള മില്ല ഗ്രാമത്തില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 400 മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞതെന്നു പോലീസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. അമിത വേഗത്തിലെത്തിയ ബസ് വളവില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ടു കൊക്കയിലേക്ക് മറിയുകയായിരുന്നു എന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.