നിതിന്‍ ഗഡ്കരിക്ക്ക്കെതിരെ ആരോപണം : കേന്ദ്രമന്ത്രി മനീഷ് തിവാരിക്ക് പിഴ

single-img
7 April 2014

manishമുംബൈയിലെ ആദര്‍ശ് ഹൗസിങ് സൊസൈറ്റിയില്‍ ബി.ജെ.പി. മുന്‍ ദേശീയാധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക് ബിനാമി പേരില്‍ ഫ്ലാറ്റുണ്ടെന്ന് ആരോപിച്ച കേന്ദ്രമന്ത്രി മനീഷ് തിവാരിയോട് പതിനായിരം രൂപ പിഴയടക്കാന്‍ മുംബൈ കോടതി ആവശ്യപ്പെട്ടു.

ആദര്‍ശ് ഹൗസിങ് സൊസൈറ്റി കുംഭകോണം കത്തിനില്‍ക്കുന്ന സമയത്താണ് ഗഡ്കരിയുടെ അടുപ്പക്കാരനാണ് അജയ് സഞ്ചേത്തിക്ക് ഡ്രൈവറുടെ പേരില്‍ സൊസൈറ്റിയില്‍ ഒരു ഫ്ലാറ്റ് സ്വന്തമായുണ്ടെന്നായിരുന്നു കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി മനീഷ് തിവാരി ആരോപിച്ചത്. ഈ ആരോപണം നിഷേധിച്ച ഗഡ്കരി ഇതിനെതിരെ 2010ലാണ് ഗഡ്കരി മാനനഷ്ടക്കേസ് നല്‍കിയത്.അതേസമയം തിവാരിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.