“ബ്രഹ്മോസ്” വിജയകരമായി പരീക്ഷിച്ചു

single-img
7 April 2014

bra290 കിലോമീറ്റര്‍ സഞ്ചാരശേഷിയുള്ള ഇന്ത്യയുടെ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹമോസ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മിസൈലിന് 300 കിലോഗ്രാം ആയുധശേഷിയുണ്ട്. രാജസ്ഥാനിലെ പൊക്രാനില്‍ ആയിരുന്നു പരീക്ഷണം. റഷ്യയുടെ സഹകരണത്തോടെയായിരുന്നു മിസൈല്‍ നിര്‍മ്മിച്ചത്.
മിസൈല്‍ കൃത്യമായി ലക്ഷ്യം ഭേദിച്ചതായി പ്രതിരോധ വകുപ്പ് വക്താവ് കേണല്‍ എസ്.ഡി ഗോസ്വാമി അറിയിച്ചു. ബ്രഹ്‌മോസ് ഇതിനോടകം കരസേനയും നാവികസേനയും ആയുധ ശേഖരത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.