ബി.ജെ.പി രാജ്യത്തെ ഭിന്നിപ്പിക്കും : സോണിയ ഗാന്ധി

single-img
7 April 2014

Sonia-Gandhi1_291x21828134 (1)ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി കേരളത്തിൽ എത്തി . ബി.ജെ.പിയെയും സി.പി.എമ്മിനെയും ഒരുപോലെ അവർ വിമർശിച്ചു. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞു.

കേവലം ഒരു വ്യക്തിയുടെ മാത്രം താൽപര്യങ്ങളാണ് ബി.ജെ.പിയുടെ ലക്ഷ്യം. അതിനു വേണ്ടിയാണവർ അധികാരത്തിൽ എത്താൻ ശ്രമിക്കുന്നത്. എന്നാൽ കോൺഗ്രസിന്റെ സർക്കാർ എല്ലാ വിഭാഗങ്ങളുടെയും താൽപര്യം സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും സോണിയ പറഞ്ഞു. കഴിഞ്ഞ പത്തു വർഷം യു.പി.എ സർക്കാർ നിരവധി ജനോപകാരപ്രദമായ പദ്ധതികളാണ് നടപ്പാക്കിയത്. ഭക്ഷ്യസുരക്ഷാ പദ്ധതി അതിലൊന്നു മാത്രമാണ്. രാജ്യത്തിന്റെ വികസനത്തിന് യു.പി.എ സർക്കാർ വീണ്ടും അധികാരത്തിൽ എത്തേണ്ടത് ആവശ്യമാണ്.

കേരളത്തിലെ സി.പി.എം കാലഹരണപ്പെട്ട ആശയങ്ങൾ പിന്തുടരുന്ന പാർട്ടിയാണ് എന്നും അവർ പറഞ്ഞു. കേരളത്തിലെ യു.ഡി.എഫ് സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങളിൽ അഭിമാനമുണ്ടെന്നും സോണിയ പറഞ്ഞു.