വീലുകൾ ഉപയോഗിച്ച് നടക്കുന്ന ആമ

single-img
6 April 2014

ammaaaകാലുകൾ മുറിച്ചു മാറ്റിയാൽ കൃത്രിമ കാലുകൾ വെക്കുന്നത് മനുഷ്യരിൽ സ്ഥിരം സംഭവം ആണ്.എന്നാൽ കാലുകൾ ഇല്ലാത്ത ഒരു ആമക്ക് കൃത്രിമ കാലുകൾ ആയി വീലുകൾ വെച്ചാലോ .സംഗതി സത്യം ആണ്. മുൻകാലുകൾ മുറിച്ചുമാറ്റിയ ആമയ്ക്ക് നടക്കാനായി ശരീരത്തിനടിയിൽ വീലുകൾ പിടിപ്പിച്ചു. ഹാംപ് ഷെമറിലെ ഡാറെൻ സ്ട്രാൻഡ് എന്നയാളാണ് താൻ വളർത്തുന്ന ആമയ്ക്കായി പുതിയ പരീക്ഷണം നടത്തിനോക്കിയത്.

പരീക്ഷണം നൂറുശതമാനം വിജയമാണെന്നാണ് ഡാറെന്റെ അവകാശവാദം. ഇപ്പോൾ ആമയ്ക്ക് സാധാരണപോലെ ചലിക്കാനാവുന്നുണ്ട്.

കുറച്ചുനാൾമുമ്പ് എലികളുടെ ആക്രമണത്തിലാണ് ആമയുടെ മുൻകാലുകൾ നഷ്ടമായത്. ആക്രമണത്തിനെ തുടർന്ന് അണുബാധ ഉണ്ടായതോടെ മുൻകാലുകൾ മുറിച്ചുമാറ്റുകയായിരുന്നു. അതോടെ ചലിക്കാനാവാത്ത അവസ്ഥയിലായി ആമ. ഒടുവിൽ ഡാറെന്റെ മകളാണ് പുതിയ ഐഡിയ അവതരിപ്പിച്ചത്. ആദ്യം സംശയമായിരുന്നെങ്കിലും പരീക്ഷിച്ചുനോക്കാൻ തന്നെ തീരുമാനിച്ചു. ശരീരത്തിന്റെ അടിഭാഗത്തെ തോടിൽ മുൻകാലുകൾക്ക് സമീപത്തായാണ് വീലുകൾ പിടിപ്പിച്ചത്.

പ്രത്യേകതരം പശ ഉപയോഗിച്ചായിരുന്നു ഇത് ചെയ്തത്. ആദ്യം വീലുകൾ ഉപയോഗിച്ച് ചലിക്കാൻ ആമയ്ക്ക് ചെറിയ ബുദ്ധിമുട്ടുതോന്നി. പക്ഷേ, പിന്നീട് എല്ലാം ഒ.കെയായി. ഇപ്പോൾ സാധാരണ കാലുകൾ ഉപയോഗിച്ചെന്നപോലെ ചലിക്കുന്നുണ്ട്. പരീക്ഷണം വിജയിച്ചതിൽ ഡാറെൻ ഹാപ്പിയാണ്.