ലങ്ക കുട്ടിക്രിക്കറ്റിലെ രാജാക്കൻമാർ,ട്വന്റി-20 ലോകകപ്പ് കിരീടം ശ്രീലങ്കയ്ക്ക്,ഇന്ത്യയെ ആറ് വിക്കറ്റിന് ലങ്ക പരാജയപ്പെടുത്തി

single-img
6 April 2014

viratട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് കിരീടം ശ്രീലങ്കയ്ക്ക്.ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക കിരീടം നേടിയത്. അവസാന ട്വന്റി-20 കളിക്കുന്ന കുമാർ സംഗക്കാരയുടെ അര്‍ധസെഞ്ചുറി ആണ് ശ്രീലങ്കയ്ക്ക് വിജയം നേടിക്കൊടുത്തത്.

നേരത്തെ ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ത്യ മുന്നോട്ട് വച്ച 131 റൺസ് വിജയസക്ഷ്യം പിന്തുടർന്ന ലങ്ക 17.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഈ മത്സരത്തോട ട്വന്റി-20യിൽ നിന്ന് വിരമിക്കുന്ന മുതിർന്ന താരം മഹേള ജയവർദ്ധനയും(24) തന്റെ റോൾ ഭംഗിയാക്കി.

പ്രതിരോധത്തിലൂന്നിയ പ്രകടനവുമായി ലങ്ക കളം നിറഞ്ഞപ്പോൾ ഇന്ത്യയുടെ സ്കോർ 130ൽ ഒതുങ്ങുകയായിരുന്നു. ലങ്കയ്ക്കു വേണ്ടി കുലശേഖര,​ മാത്യൂസ്,​ ഹെറാത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

വിരാട് കൊഹ്‌ലിയുടെയും(77)​,​ രോഹിത് ശർമ്മയുടെയും (29)​ ബാറ്റിംഗ് മികവാണ് ഇന്ത്യക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. നേരത്തെ യുവരാജ് സിംഗിന്റെ (21 പന്തില്‍ 11) മോശം ബാറ്റിംഗാണ് ഇന്ത്യന്‍ സ്‌കോറിംഗിനെ മന്ദഗതിയിലാക്കിയത്.2011 ലോകകപ്പ് ഫൈനലിലും ശ്രീലങ്കയായിരുന്നു ഇന്ത്യയുടെ എതിരാളികൾ.