കസ്തൂരിരംഗന്‍ റിപ്പോർട്ട്‌ : കേരളത്തിന് ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി

single-img
6 April 2014

manകസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേരളത്തിന് ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞു. മലയോരകര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.വി. തോമസിന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രത്യേക വിമാനത്തില്‍ എത്തിയ അദ്ദേഹത്തെ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, മന്ത്രിമാരായ കെ. ബാബു, അനൂപ് ജേക്കബ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സമ്മേളനത്തിനു ശേഷം അദ്ദേഹം ഡല്‍ഹിക്കു മടങ്ങി.