പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍

single-img
6 April 2014

ecoപ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. കമ്മിഷന്‍ നിലപാട് നാളെ സുപ്രീംകോടതിയെ അറിയിക്കും. നേരത്തെ ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

നിലവിലെ ജനപ്രാധിനിത്യ നിയമം ഭേദഗതി ചെയ്താല്‍ മാത്രമേ തപാല്‍ വോട്ട് അനുവദിക്കാനാകൂയെന്നും കമ്മിഷന്‍ അറിയിച്ചു. പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കണമെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 20 (എ) വകുപ്പ് ഭേദഗതി ചെയ്യേണ്ടി വരും. നിലവില്‍ ഇവര്‍ക്ക് ഏത് പോളിങ് സ്‌റ്റേഷനിനെ വോട്ടേഴ്‌സ് ലിസ്റ്റിലാണോ പേരുള്ളത് അവിടെ മാത്രമേ പ്രവാസികള്‍ക്കും വോട്ടു ചെയ്യാന്‍ കഴിയൂ.

വിദേശത്ത് ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തില്‍ പ്രവാസി നേരിട്ടെത്തി വോട്ടു ചെയ്യുക, തപാല്‍ വോട്ട്, കുടുംബാംഗത്തെയോ മറ്റാരെയെങ്കിലുമോ വോട്ടു ചെയ്യാന്‍ ചുമതലപ്പെടുത്തുക, ടെലിഫോണിലൂടെയോ ഓണ്‍ലൈന്‍ സംവിധാനമുപയോഗിച്ചോ വോട്ടു ചെയ്യുക ഇങ്ങനെ നാലു മാര്‍ഗങ്ങളാണു ഹര്‍ജിക്കാരന്‍ മുന്നോട്ടുവച്ചത്. ഹര്‍ജി നാളെ പരിഗണിക്കും.

ഈ വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ നേടിയ ഡോ. ഷംഷീര്‍ വയലില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ, ജഡ്ജിമാരായ കെ.എസ്. രാധാകൃഷ്ണന്‍, വിക്രംജിത് സെന്‍ എന്നിവരുടെ ബെഞ്ചാണ് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടത്.