പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് ഇന്ന് കേരളത്തിൽ

single-img
6 April 2014

manതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് ഇന്ന് കേരളത്തിൽ . രാവിലെ 9.30ന് ന്യൂഡല്‍ഹിയില്‍നിന്ന് യാത്ര തിരിക്കുന്ന പ്രധാനമന്ത്രി 12.35ന് കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തും. 4.30 വരെ നേവല്‍ ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കുന്ന അദ്ദേഹം 4.45ന് തോപ്പുംപടിയിലേക്കു പോകും.

ഇവിടെ തോപ്പുംപടി രാജീവ്ഗാന്ധി സ്‌റ്റേഡിയത്തില്‍ പ്രധാന മന്ത്രി പ്രസംഗിക്കും.അഞ്ചുമണിയോടെ സമ്മേളനനഗറിലെത്തുന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രൊഫ. കെ.വി. തോമസിന്റെ പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.