നരേന്ദ്രമോഡിയെ മഹത്വവല്‍കരിക്കുന്നത്‌ കോര്‍പറേറ്റുകൾ : മുന്‍പ്രധാനമന്ത്രി എച്ച്‌.ഡി. ദേവെഗൗഡ

single-img
6 April 2014

devaനരേന്ദ്രമോഡിയെ മഹത്വവല്‍കരിക്കുന്നത്‌ കോര്‍പറേറ്റുകളാണന്ന്‌ മുന്‍പ്രധാനമന്ത്രി എച്ച്‌.ഡി. ദേവെഗൗഡ പറഞ്ഞു . കോട്ടയത്തെ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി മാത്യു ടി. തോമസിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.പി.എയെ സഹായിച്ചിരുന്ന കോര്‍പ്പറേറ്റുകള്‍ ഇപ്പോള്‍ അവര്‍ പരാജയപ്പെടുമെന്ന്‌ ഉറപ്പായപ്പോള്‍ മോഡിയെ ഉയര്‍ത്തിക്കാട്ടുകയാണ്‌. വികസനം വികസനം എന്നു പറയുന്നതല്ലാതെ അതു നടപ്പാക്കാന്‍ മോഡിക്കായിട്ടില്ല. ഗുജറാത്തിനപ്പുറത്തുള്ള ഒരു ലോകം മോഡി കണ്ടിട്ടുപോലുമില്ല എന്നും ഗൗഡ പറഞ്ഞു.