എന്‍ .കെ. പ്രേമചന്ദ്രനെ പരനാറിയെന്ന് വിശേഷിപ്പിച്ച പിണറായി വിജയനെതിരെ ആര്‍ . എസ്.പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും

single-img
6 April 2014

aziകൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍ .കെ. പ്രേമചന്ദ്രനെ പരനാറിയെന്ന് വിശേഷിപ്പിച്ച പിണറായി വിജയനെതിരെ ആര്‍ . എസ്.പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. ആര്‍ .എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ആണ് ഇകാര്യം അറിയിച്ചത് . പിണറായി ഇത്തരം മോശപ്പെട്ട പരാമര്‍ശങ്ങള്‍ തുടര്‍ന്നാല്‍ പലതും വിളിച്ചുപറയേണ്ടിവരുമെന്നും അസീസ് പറഞ്ഞു.

സംസ്‌കാരത്തിന് നിരക്കാത്ത പരാമര്‍ശമാണ് പിണറായി നടത്തിയതെന്നും ആരുടെയും കോഴ വാങ്ങിയല്ല ആര്‍ .എസ്.പി യു.ഡി.എഫിലേയ്ക്ക് പോയത് എന്നും അസീസ്‌ പറഞ്ഞു. പെയ്ഡ് സ്ഥാനാര്‍ഥികള്‍ ആരുടേതാണെന്ന് എല്ലാവര്‍ക്കും അറിയാം അസീസ് പറഞ്ഞു.