ന്യൂയോര്‍ക്ക് നഗരത്തില്‍നിന്നുള്ള പോലീസ് ഉദ്യോഗസ്ഥന്‍ വെടിയുണ്ടകളുമായി ഡല്‍ഹിയില്‍ പിടിയിൽ

single-img
6 April 2014

gunയു.എസ്സിലെ ന്യൂയോര്‍ക്ക് നഗരത്തില്‍നിന്നുള്ള പോലീസ് ഉദ്യോഗസ്ഥന്‍ വെടിയുണ്ടകളുമായി ഡല്‍ഹിയില്‍ പിടിയിലായി.
ന്യൂയോര്‍ക്കില്‍നിന്ന് ലുഫ്താന്‍സ എയര്‍ലൈന്‍സ് വിമാനത്തില്‍ വന്നിറങ്ങിയ മാനി എന്‍കാര്‍നസിയോണ്‍ (49) ആണ് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായത്. ഇദ്ദേഹത്തിന്റെ ബാഗില്‍ മൂന്നു വെടിയുണ്ടകളാണുണ്ടായിരുന്നത്.

ആയുധ നിയമപ്രകാരമാണ് അറസ്റ്റ്. അടുത്തിടെ വിവാഹിതനായ ഇദ്ദേഹം ഡല്‍ഹിയില്‍ വിദ്യാര്‍ഥിയായ ഇറാന്‍കാരി ഭാര്യ വിദയെ കാണാനാണ് ഇവിടെയെത്തിയത്. ഓര്‍ക്കാതെയാണ് വെടിയുണ്ടകള്‍ ബാഗിലിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ എന്‍കാര്‍ണസിയോണിന് ജാമ്യമനുവദിച്ചു. എന്നാല്‍, രാജ്യം വിട്ടുപോകുന്നതിന് വിലക്കുണ്ട്. ഏപ്രില്‍ 17ന് വീണ്ടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. സംഭവത്തില്‍ ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോ ആശങ്ക രേഖപ്പെടുത്തി. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ എന്‍കാര്‍നസിയോണിനോട് മാന്യമായി പെരുമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.