തെലുങ്കാനയില്‍ ടിആര്‍എസ് ഒറ്റയ്ക്കു മത്സരിക്കും

single-img
5 April 2014

chandraതെലുങ്കാനയില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ തെലുങ്കാന രാഷ്ട്ര സമിതി തീരുമാനിച്ചു. തെരഞ്ഞെടുപ്പു പ്രകടനപത്രികയ്‌ക്കൊപ്പം നിയമസഭയിലേക്കുള്ള 69 സ്ഥാനാര്‍ഥികളുടെ പട്ടിക ടിആര്‍എസ് പുറത്തിറക്കി. ആകെ 119 നിയമസഭാ മണ്ഡലങ്ങളാണു തെലുങ്കാനയിലുള്ളത്.

ഒരു പാര്‍ട്ടിയുമായും സഖ്യമില്ലെന്നും ടിആര്‍എസ് തനിച്ചു മത്സരിക്കണമെന്നാണു തെലുങ്കാനയിലെ ജനങ്ങളുടെ ആഗ്രഹമെന്നും ടിആര്‍എസ് പ്രസിഡന്റ് കെ. ചന്ദ്രശേഖര റാവു പറഞ്ഞു. മേഡക് ജില്ലയിലെ ഗജ്‌വെല്‍ നിയമസഭാ മണ്ഡലത്തില്‍നിന്നാണു റാവു ജനവിധി തേടുന്നത്. മകന്‍ കെ.ടി. രാമറാവു കരിംനഗര്‍ ജില്ലയിലെ സിര്‍സില മണ്ഡലത്തില്‍നിന്നു മത്സരിക്കും.