ഹേമമാലിനിയുടെയും നഗ്മയുടെയും സുരക്ഷ വര്‍ധിപ്പിച്ചു

single-img
5 April 2014

hemaലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഹേമമാലിനിയുടെയും നഗ്മയുടെയും സുരക്ഷ വര്‍ധിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഉത്തരവനുസരിച്ചാണ് ഉത്തര്‍പ്രദേശ് പോലീസ് ഇവരുടെ സുരക്ഷ വര്‍ധിപ്പിച്ചത്.

ഇവര്‍ക്ക് പുറമെ ഝാന്‍സി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന മുതിര്‍ന്ന ബി.ജെ.പി. നേതാവ് ഉമാ ഭാരതിക്കും മൊറാദാബാദിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നൂര്‍ഭാനുവിനും അധികസുരക്ഷ നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മീരറ്റില്‍ നിന്ന് ജനവിധി തേടുന്ന നഗ്മയെ കോണ്‍ഗ്രസ് എം.എല്‍ .എ ചുംബിച്ചതിനെ തുടര്‍ന്നാണ് നാലുപേരുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്. മഥുര മണ്ഡലത്തിലാണ് ഹേമമാലിനി മത്സരിക്കുന്നത്.nagma