ടിപി വധത്തില്‍ ഷംസീറിന് പങ്കുണ്ടെന്ന് കെ.കെ. രമ

single-img
5 April 2014

A N Shamzeerടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടും മുമ്പ് പ്രധാന പ്രതി കിര്‍മാനി മനോജ് എല്‍.ഡി.എഫ് വടകര മണ്ഡലം സ്ഥാനാര്‍ത്ഥി ഷംസീറിനെ ഫോണില്‍ ബന്ധപ്പെട്ടെന്ന് ആര്‍എംപി നേതാവ് കെ.കെ. രമ. അതുകൊണ്ടുതന്നെ ഷംസീറിന് ടിപി വധത്തിലുള്ള പങ്ക് പുറത്തുകൊണ്ടുവരാന്‍ ഷംസീറിനെതിരെ അന്വേഷണം വേണമെന്ന് ആര്‍എംപി നേതാവ് കെ.കെ രമ ആവശ്യപ്പെട്ടു.

ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിനുമുമ്പ് മൂന്നാഴ്ചക്കുള്ളില്‍ രണ്ടുതവണ കിര്‍മാനി മനോജുമായി ഷംസീര്‍ ബന്ധപ്പെട്ടതായി കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഫോണ്‍രേഖകളുണ്ട്. എന്നാല്‍ ഷംസീറിന്റെ പങ്ക് പോലീസ് അന്വേഷിച്ചില്ലെന്നും അതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും രമ ആരോപിക്കുന്നു.