നോഹയെ മലേഷ്യയും വിലക്കി

single-img
5 April 2014

noahവിവാദ ഹോളിവുഡ് സിനിമ ‘നോഹ’യെ ഗള്‍ഫ് രാജ്യങ്ങള്‍ക്കു പിന്നാലെ മലേഷ്യയും വിലക്കി. ചിത്രത്തില്‍ ഇസ്‌ലാമിനെ വികലമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മത ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നതുപോലെയല്ല സിനിമയില്‍ നോഹയെ ചിത്രീകരിക്കുന്നതെന്നാണ് ആരോപണം. ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങളുടെ ഇടയില്‍ പ്രധാനപ്പെട്ട വ്യക്തിത്വമാണ് നോഹ.

നേരത്തെ യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാല ചിത്രത്തിനെതിരെ പ്രത്യേക ഫത്വയും പുറപ്പെടുപ്പിച്ചിട്ടുണ്ട്. റസല്‍ ക്രോ, ആന്റണി ഹോപ്കിന്‍സ്, എമ്മ വാട്‌സണ്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.