ആന്റണി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് പ്രകാശ് കാരാട്ട്

single-img
5 April 2014

003_prakash_karat100 സീറ്റ് കിട്ടാത്ത കോണ്‍ഗ്രസിനെ സിപിഎം പിന്തുണക്കേണ്ടിവരുമെന്ന് പറയുന്ന ഏ.കെ ആന്റണി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കോണ്‍ഗ്രസിനെ പിന്തുണക്കുമോയെന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കാരനല്ലെന്ന് പറയുന്ന ആന്റണിയുടെ വകുപ്പും അഴിമതിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഏത് പാര്‍ട്ടിയില്‍ നിന്നാണോ ആ പാര്‍ട്ടി തന്നെയാകും സര്‍ക്കാരിനെ നയിക്കുകയെന്നും കാരാട്ട് പറഞ്ഞു.