കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ഡല്‍ഹി ഇമാമിന്റെ ആഹ്വാനം

single-img
5 April 2014

Bukhari addresses an all-party meeting consisting of Muslim leaders outside the Jama Masjid mosque in the old quarters of Delhiവരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍് ഡല്‍ഹി ഇമാം സയിദ് അഹമ്മദ് ബുഖാരിയുടെ ആഹ്വാനം. ഇമാമിന്റെ പിന്തുണ സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രണ്ടു ദിവസം മുമ്പ് ഇമാമുമായി ചര്‍ച്ച നടത്തിയിരുന്നു.

വര്‍ഗ്ഗീയതയാണ് രാജ്യത്ത് അഴിമതിയേക്കാള്‍ വലിയ വിപത്തെന്നും മുസാഫര്‍ നഗര്‍ കലാപത്തില്‍ മുസ്ലീങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ സമാജ്‌വാദി പാര്‍ട്ടി പരാജയപ്പെട്ടുവെന്നും ഇമാം പറഞ്ഞു.

തെരഞ്ഞെടുപ്പിനെ വര്‍ഗീയവത്കരിക്കാന്‍ സോണിയഗാന്ധി ശ്രമിക്കുകയാണെന്നും മുസ്‌ലിം വോട്ടുകള്‍ പാര്‍ട്ടിക്കു ലഭിക്കാനാണു ജുമാ മസ്ജിദ് ഇമാം സയ്ദ് അഹമ്മദ് ബുഖാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി ആരോപിച്ചു.