ബി.ജെ.പി അധികാരത്തിൽ വന്നാൽ രാമക്ഷേത്ര നിർമ്മാണ പ്രശ്നം കോടതിക്ക് പുറത്ത് പരിഹരിക്കുമെന്ന് ഉമാഭാരതി

single-img
5 April 2014

umaബി.ജെ.പി അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ പ്രശ്നം കോടതിക്ക് പുറത്ത് പരിഹരിക്കുമെന്ന് ബി.ജെ.പി ഉപാദ്ധ്യക്ഷ ഉമാഭാരതി പറഞ്ഞു . ‘മോഡി സർക്കാർ അധികാരത്തിലേറിയ ശേഷം രാമ ക്ഷേത്ര നിർമ്മാണ വിഷയം കോടതിക്ക് പുറത്ത് പരിഹാരമുണ്ടാക്കും. ബി.ജെ.പിക്കും നരേന്ദ്ര മോഡിക്കും ഷാനവാസ് ഹുസൈനും മാത്രമേ ഈ ഉദ്യമം നിർവ്വഹിക്കാനാകൂ”. ഉമാഭാരതി പറഞ്ഞു.

മാൽതോണിൽ ബി.ജെ.പി സ്ഥാനാർത്ഥി ലക്ഷ്മി നാരായൺ യാദവിന്റെ പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.അതോടൊപ്പം അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം ബി.ജെ.പിയുടെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയേക്കുമെന്ന സൂചനയും അവർ നൽകി.

കോബ്ര പേസ്റ്റിനെ കൂട്ടുപിടിച്ച് കോൺഗ്രസ് ഇന്ത്യയിലെ മുസ്ലീംങ്ങളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. പൊതു തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിലെ ജാൻസിയിൽ നിന്നുമാണ് ഉമാഭാരതി ജനവിധി തേടുന്നത്.