കർണാടക മുന്‍മുഖ്യമന്ത്രിമാരായ ബി.എസ്. യെദ്യൂരപ്പയും വീരപ്പ മൊയ്‌ലിയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വകുപ്പ്

single-img
5 April 2014

yeകർണാടക മുന്‍മുഖ്യമന്ത്രിമാരായ ബി.എസ്. െയദ്യൂരപ്പയും വീരപ്പ മൊയ്‌ലിയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് വകുപ്പ് റിപ്പോര്‍ട്ട് ചെയ്തതായി റിപ്പോർട്ടുകൾ . അതുപോലെ ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി എച്ച്.എന്‍. അനന്ത് കുമാറും തോല്‍ക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ്സിനും ബി.ജെ.പി.ക്കും ഒമ്പതുമുതല്‍ പന്ത്രണ്ടുവരെ സീറ്റു കിട്ടാനിടയുണ്ടെന്ന് ആദ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനതാദള്‍-എസിനു മൂന്നോ നാലോ സീറ്റ് കിട്ടിയേക്കും. ആം ആദ്മി പാര്‍ട്ടിക്കു സീറ്റൊന്നും കിട്ടാനിടയില്ല.

കർണാടകയിലെ 28 മണ്ഡലങ്ങളിലും വകുപ്പ് സര്‍വേ നടത്തുകയുണ്ടായി. ബാംഗ്ലൂര്‍ സൗത്തിലും സെന്‍ട്രലിലും ദക്ഷിണ കന്നഡയിലും കോണ്‍ഗ്രസ് ബി.ജെ.പി.യെ തോല്പിക്കാനാണ് സാധ്യത. സൗത്തിലെ സ്ഥാനാര്‍ഥിയാണ് അനന്ത് കുമാര്‍. നന്ദന്‍ നിലേക്കനിയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

ബാംഗ്ലൂര്‍ റൂറല്‍ കോണ്‍ഗ്രസ് നിലനിര്‍ത്തിയേക്കും. ബാംഗ്ലൂര്‍ നോര്‍ത്തില്‍ മുന്‍മുഖ്യമന്ത്രി സദാനന്ദ ഗൗഡ (ബി.ജെ.പി.) കടുത്ത മത്സരമാണു നേരിടുന്നത്.

മറ്റൊരു മുന്‍മുഖ്യമന്ത്രിയും ദള്‍ നേതാവുമായ എച്ച്.ഡി. കുമാരസ്വാമി മത്സരിക്കുന്നതാണ് ചിക്കബെല്ലാപുരില്‍ മൊയ്‌ലിക്കു പ്രശ്‌നമാകുന്നത്. ഷിമോഗയില്‍ യെദ്യൂരപ്പയെ ദളിന്റെ ഗീതാശിവരാജ് കുമാര്‍ തോല്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടിലെ സൂചന.verppa