രാജ്യത്തെ ഏറ്റവും വലിയ ഭൂമാഫിയ ഉള്ളത് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

single-img
5 April 2014

shivaരാജ്യത്തെ തന്ന ഏറ്റവും വലിയ ഭൂമാഫിയ ഉള്ളത് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ ആരോപിച്ചു . മധ്യപ്രദേശിൽ നിന്നും അഴിമതിയുടെ രൂക്ഷഗന്ധം വമിക്കുന്നുവെന്നുള്ള സോണിയാ ഗാന്ധിയുടെ ആരോപണങ്ങൾക്ക് തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

“സോണിയാ ഗാന്ധി അഴിമതിയെക്കുറിച്ച് പറയേണ്ട കാര്യമില്ല,​ രാജ്യത്തെ ഏറ്റവും വലിയ ഭൂമാഫിയ അവരുടെ വീട്ടിലെ തന്നെ ഒരു അംഗമാണ്”. സോണിയയുടെ മരുമകൻ റോബർട്ട് വധേരയെ പരോക്ഷമായി ഉന്നം വച്ചു കൊണ്ടു ചൗഹാൻ പറഞ്ഞു.

നേരത്തെ സിദ്ദിയിൽ ഇലക്ഷൻ പ്രചാരണ റാലിയിൽ സംസാരിക്കവെ മധ്യപ്രദേശ് പ്രൊഫഷണൽ എക്സാമിനേഷൻ ബോർഡിൽ കോടികളുടെ അഴിമതി നടക്കുന്നുണ്ടെന്ന് സോണിയ ആക്ഷേപിച്ചിരുന്നു. ഇത് രാജ്യത്തെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ അഴിമതിയാണെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു.