വി.എസിനെ ശല്യക്കാരനായ വ്യവഹാരിയെന്ന് ചെന്നിത്തല

single-img
5 April 2014

rameshവി.എസ്. അച്യുതാനന്ദന്‍ ശല്യക്കാരനായ വ്യവഹാരിയാണെന്നാണ് ചെന്നിത്തല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു വിഎസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയതെന്നും അദ്ദേഹം ആരോപിച്ചു. ജുഡീഷ്യല്‍ അന്വേഷണവുമായി പ്രതിപക്ഷം സഹകരിക്കുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട 34 കേസുകളും സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ്. അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയത്. മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ക്ക് തട്ടിപ്പില്‍ ബന്ധമുണ്ടെന്നും വി.എസ്. ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.