കേന്ദ്രസര്‍ക്കാരിനെതിരെ ബിജെപിയുടെ കുറ്റപത്രമിറങ്ങി

single-img
5 April 2014

Carge Sheetകഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് രാജ്യത്തെ സാമ്പത്തികരംഗം താറുമാറായെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ് കളഞ്ഞുകുളിച്ചെന്നുമടക്കമുള്ള ഒമ്പത് ആരോപണങ്ങളുമായി കേന്ദ്രസര്‍ക്കാരിനെതിരേ ബിജെപി കുറ്റപത്രം പുറത്തിറക്കി.

അഴിമതിയില്‍ മുങ്ങിയ ഭരണമാണ് കേന്ദ്രം കാഴ്ചവയ്ക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടു. അഴിമതിക്ക് വഴിവച്ച പല തീരുമാനങ്ങള്‍ക്കും സോണിയയുടെയും രാഹുലിന്റെയും അനുവാദം ഉണ്ടായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

2ജി സ്‌പെക്ട്രം, കല്‍ക്കരി ഇടപാട്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഐഎസ്ആര്‍ഒ- ദേവാസ് ഇടപാട്, എയര്‍ ഇന്ത്യ അഴിമതി, പ്രതിരോധ ഭൂമി ഇടപാട്, എല്‍ഐസി ഭവന വായ്പ തിരിമറി തുടങ്ങിയ വന്‍ കുംഭകോണങ്ങളാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും കുറ്റപത്രത്തില്‍ പറയുന്നു.