വേണുനായർ ചിത്രത്തിൽ റഹ്മാനും യുവനടി അപർണ നായരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും

single-img
5 April 2014

aparnaവേണുനായർ ഒരുക്കുന്ന ബ്ളൂ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ റഹ്മാനും യുവനടി അപർണ നായരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും . “ഓര്‍ഡിനറി” എന്ന സിനിമയിലെ നായിക ശ്രിത ശിവദാസും ഒരു പ്രധാന വേഷം ചിത്രത്തിൽ അവതരിപ്പിക്കുന്നു.

പ്രതിഭാധനനായ ഒരു ചലച്ചിത്രസംവിധായകന്റെ ജീവിത പ്രതിസന്ധിയാണ് ചിത്രം വരച്ചു കാട്ടുന്നത്. ജീവനക്കാരന്റെ ക്രൂരപീഡനത്തിന് ഇരയായി ജീവച്ഛവമായി കഴിയുന്ന കർണാടക സ്വദേശി അരുണ ഷാൻബൗഗ് എന്ന നേഴ്സിന്റെ ജീവിതവുമായും സിനിമയ്ക്ക് ബന്ധമുണ്ട്.

സംവിധായകന്റെ വേഷത്തിൽ റഹ്മാന്‍ എത്തുമ്പോൾ അഭിഭാഷകയുടെ വേഷമാണ് അപർണയുടേത്. ജൂലയില്‍ ചിത്രീകരണം ആരംഭിക്കും.