തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ കാർഡ് നിർബന്ധമാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ

single-img
4 April 2014

naliniതിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ കാർഡ് നിർബന്ധമാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ നളിനി നെറ്റോ അറിയിച്ചു . തിരച്ചറിയിൽ കാർഡ് ഇല്ലാത്തവരിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയ ശേഷം മറ്റു രേഖകൾ ഹാജരാക്കി വോട്ടു ചെയ്യാൻ അനുവദിക്കുമെന്നും നെറ്റോ അറിയിച്ചു.

എന്നാൽ അതേസമയം തിരിച്ചറിയല്‍ കാർഡ് നഷ്ടപ്പെട്ടാല്‍ പകരം വോട്ടേഴ്സ് സ്ളിപ്പ് ഉപയോഗിച്ച് വോട്ടു ചെയ്യാം. ഇതിന് തിരിച്ചറിയൽ കാർഡ് നഷ്ടമായി എന്ന് വോട്ടർ സത്യവാങ്മൂലം നൽകണം. ഇത്തവണ വോട്ടെടുപ്പ്‌ സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ ആയിരിക്കും. ആറു മണി വരെ ക്യൂവിലുള്ള മുഴുവൻ പേർക്കും വോട്ട്‌ ചെയ്യാന്‍ അവസരമുണ്ടാകുമെന്നും നളിനി നെറ്റോ അറിയിച്ചു.