ബാലവേശ്യയെന്ന് മകളെ വിളിച്ച ജഡ്ജിക്കുള്ള മറുപടിയാണ് വിധിയെന്ന് സുര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ

single-img
4 April 2014

rape-Logo--സൂര്യനെല്ലി കേസില്‍ ഇന്നുണ്ടായ വിധി ബാലവേശ്യയെന്നു പെണ്‍കുട്ടിയെ വിളിച്ച ജഡ്ജിക്കുള്ള മറുപടിയാണെന്ന് സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ. ഈ സംഭവത്തില്‍ പെട്ട് ജീവിതം തന്നെ നഷ്ടമായ ഒരു കുടുംബമാണ് ഞങ്ങളുടേത്. ഇതില്‍പരം അനുഭവിക്കാന്‍ ഒന്നുമില്ല. എന്തായാലും ദൈവത്തിന്റെ കോടതിയില്‍ ഞങ്ങള്‍ക്കു നീതി കിട്ടിയിരിക്കുന്നു. ഇന്നുണ്ടായ വിധിയനുസരിച്ച് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസമെന്നും അവര്‍ പറഞ്ഞു.