സൂര്യനെല്ലി കേസ്; വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവച്ചു, ധര്‍മ്മരാജന് ജീവപര്യന്തം

single-img
4 April 2014

dharmarajanസൂര്യനെല്ലി കേസില്‍ കോട്ടയത്തെ പ്രത്യേക വിചാരണ കോടതി വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. മുഖ്യപ്രതി ധര്‍മ്മരാജന് ജീവപര്യന്തവും മറ്റ് പ്രതികള്‍ക്ക് നാലുമുതല്‍ 13 വര്‍ഷം വരെ തടവിനും ശിക്ഷിച്ചു. പ്രതികള്‍ യാതൊരു ധാക്ഷണ്യവും അര്‍ഹിക്കുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ 24 പ്രതികളുടെ ശിക്ഷയാണ് ശരിവച്ചിരിക്കുന്നത്. ഏഴ് പ്രതികളെ വെറുതെവിട്ടു.

പ്രതിഭാഗത്തിന്റെ പീഡനം നടന്ന 40 ദിവസത്തിനിടെ പെണ്‍കുട്ടിക്ക് രക്ഷപെടാമായിരുന്നുവെന്നും, ബാല വേശ്യാവൃത്തിയാണ് നടന്നതെന്നുമുള്ള വാദങ്ങള്‍ കോടതി തള്ളി. പെണ്‍കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.