മാപ്പ് ,എല്ലാത്തിനും മാപ്പ്

single-img
4 April 2014

soryദമ്പതികൾ തമ്മിലുള്ള വഴക്ക് പുതുമയേ അല്ല.എല്ലാ നാട്ടിലും അത് സ്ഥിരം സംഭവം ആണ്. വഴക്കുകൂടി മിണ്ടാതിരിക്കുന്നവർ പിന്നീട് തെറ്റുമനസ്സിലാക്കി മാപ്പുപറഞ്ഞ് കാര്യങ്ങൾ സോൾവാക്കും.അത് സ്ഥിരം സംഭവം പക്ഷേ, ചൈനയിലെ ലിയോനിങ് പ്രവിശ്യയിലെ ഒരു യുവാവ് ഭാര്യയോട് മാപ്പുചോദിച്ചത് കേട്ടുകേൾവിയില്ലാത്ത രീതിയിലാണ്.

ഇവിടെയുള്ള പിങ്കഡിങ്ഷാന്‍ ഫോറസ്റ്റ് പാര്‍ക്കിലെ പടിക്കെട്ടിൽ മാപ്പപേക്ഷ എഴുതിയാണ് കക്ഷി വ്യത്യസ്തനായത്. മുന്നൂറോളം പടികളിലാണ് ഇയാൾ മാപ്പപേക്ഷ എഴുതിയത്.പക്ഷേ സംഗതി വാർത്തയായെങ്കിലും ഇതെഴുതിയ ആളെ ആളെ ഇതുവരെ കണ്ടെത്താനായില്ല. കാഞ്ചി ഭാഷയിലാണ് മാപ്പ് എഴുതിയിരിക്കുന്നത്. മാപ്പേക്ഷ കാണാന്‍ വേണ്ടി മാത്രം നിരവധി പേരാണ് ഇപ്പോള്‍ പാര്‍ക്കില്‍ എത്തുന്നത്. അതോടെ വരുമാനവും കൂടി.

അതിനാല്‍ ഇവ മായ്ച്ചു കളയേണ്ട എന്നാണ് അധികൃതരുടെ തീരുമാനം.