ഷൂമി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; മൈക്കിള്‍ ഷൂമാക്കര്‍ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു

single-img
4 April 2014

michaelschumacherarticles3സ്‌കീയിംഗിനിടെ തലയ്ക്ക് പരിക്കേറ്റ് മൂന്നുമാസമായി അബോധാവസ്ഥയില്‍ കിടക്കുന്ന ഇതിഹാസ ഫോര്‍മുല വണ്‍ നായകന്‍ മൈക്കിള്‍ ഷൂമാക്കര്‍ ജീവിതത്തിലേയ്ക്ക് തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. അദ്ദേഹം കഴിഞ്ഞ ദിവസം അബോധാവസ്ഥയില്‍ നിന്ന് ഉണരുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍ കാണിച്ചതായി ഷൂമിയുടെ വക്താവ് അറിയിച്ചു. അദ്ദേഹത്തിന്റെ ആരാധകരുടെ പ്രാര്‍ത്ഥനാ ഫലമാണിതെന്നും അവര്‍ക്കിത് സന്തോഷ നിമിഷമാണെന്നും വക്താവ് പറഞ്ഞു.

മകനുമൊത്ത് ആല്‍പ്‌സിലെ മെരിബള്‍ റിസോര്‍ട്ടില്‍ സ്‌കീയിംഗില്‍ ഏര്‍പ്പെടവെ അപകടം സംഭവിച്ച് തലയ്ക്ക് പരിക്കേറ്റ ഷൂമാക്കറിന് മസ്തിഷ്‌കാഘാതം സംഭവിക്കുകയായിരുന്നു.