നാസാ റഷ്യയുമായുള്ള ബന്ധം വിച്ഛേദിച്ചു

single-img
4 April 2014

map_of_russiaക്രിമിയന്‍ പ്രശ്‌നത്തിന്റെ പേരില്‍ റഷ്യയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ നാസാ തീരുമാനിച്ചു. എന്നാല്‍ അന്തര്‍ദേശീയ ബഹിരാകാശനിലയത്തിന്റെ കാര്യത്തില്‍ ഇരുവരും സഹകരണം തുടരും. പുതിയ നിര്‍ദേശപ്രകാരം ഇനി നാസാ ജീവനക്കാര്‍ക്കു റഷ്യയിലേക്കു യാത്ര ചെയ്യാനാവില്ല. റഷ്യക്കാര്‍ക്ക് ആതിഥ്യം നല്‍കുന്നതും വിലക്കി. റഷ്യയിലെ സഹപ്രവര്‍ത്തകരുമായി ടെലികോണ്‍ഫ്രന്‍സ് നടത്തുന്നതും നിരോധിച്ചിരിക്കുകയാണ്.

സ്‌പേസ് ഷട്ടില്‍ വിക്ഷേപണം നിര്‍ത്തിവച്ചശേഷം ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്ക് നാസാ ആശ്രയിക്കുന്നതു റഷ്യയുടെ സോയൂസ് വാഹനമാണ്.