നിലപാട് മാറ്റം വിഎസിന്റെ രാഷ്ട്രീയ അപചയം; ജനങ്ങള്‍ തിരിച്ചറിയും: രമ

single-img
4 April 2014

ramaടിപി വധക്കേസില്‍ വി.എസ്. അച്യുതാനന്ദന്റെ നിലപാടുമാറ്റം അദ്ദേഹത്തിന്റെ രാഷ്ട്രീയ അപചയമാണെന്നും അത് ജനങ്ങള്‍ തിരിച്ചറിയുമെന്നും ആര്‍എംപി നേതാവ് കെ.കെ. രമ. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടു വിയോജിപ്പില്ല. എന്നാല്‍, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും നേതാക്കളോടും യോജിപ്പില്ലെന്നും രമ പറഞ്ഞു.

നിലനില്‍പ്പുതന്നെ അപകടത്തിലായ സിപിഎമ്മിനു പാര്‍ലമെന്റ് തെരഞ്ഞെടുപ്പു ഫലത്തോടെ ദേശീയ പാര്‍ട്ടിയെന്ന പദവിതന്നെ നഷ്ടമാകും. ടിപി വധത്തില്‍ സിപിഎമ്മിന്റെ പങ്ക് തിരിച്ചറിയുന്ന ജനങ്ങള്‍ സിപിഎമ്മിന് അനുകൂലമായി വോട്ടുചെയ്യില്ലെന്നും രമ പറഞ്ഞു.