ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണെന്നു കരുതുന്ന മലേഷ്യന്‍ വിമാനം കണ്ടെത്തുക ഏറ്റവും പ്രയാസമേറിയ ദൗത്യം : ഓസ്‌ട്രേലിയ

single-img
4 April 2014

malaഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണെന്നു കരുതുന്ന മലേഷ്യന്‍ വിമാനം കണ്ടെത്തുക മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രയാസമേറിയ ദൗത്യമാണെന്നും വിമാനം കണ്ടെത്താന്‍ കഴിയുമെന്ന്‌ ഒരു ഉറപ്പുമില്ലെന്നും ഓസ്‌ട്രേലിയ.

തകര്‍ന്ന വിമാനത്തിനായി തെരച്ചില്‍ ഏകീകരിക്കുന്ന ഒസ്‌ട്രേലിയന്‍ സൈനിക ആസ്‌ഥാനത്തെത്തിയപ്പോഴാണ്‌ ഓസ്‌ട്രേലിയയുടെ വെളിപ്പെടുത്തല്‍. വിമാനം കണ്ടെത്താന്‍ കഴിയുമെന്ന്‌ ഉറപ്പില്ലെന്ന്‌ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട്‌ പറഞ്ഞു.

വിമാനം കണ്ടെത്താനായി കഠിനമായ ശ്രമമാണു നടത്തുന്നതെന്നും ടോണി അബോട്ട്‌ പറഞ്ഞു. എന്നാല്‍ വിവിധരാജ്യങ്ങള്‍ പങ്കെടുക്കുന്ന തെരച്ചിലില്‍ വിശ്വാസമുണ്ടെന്നും പ്രശ്‌നത്തിന്‌ ഉത്തരം കണ്ടെത്തുമെന്നും ഉത്തരം കണ്ടെത്തുന്നതുവരെ തെരച്ചില്‍ തുടരുമെന്നും മലേഷ്യന്‍ പ്രധാനമന്ത്രി നജീബ്‌ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച്‌ എട്ടിനാണ്‌ 239 യാത്രക്കാരുമായി മലേഷ്യന്‍ വിമാനം കാണാതായത്‌. കഴിഞ്ഞദിവസത്തെ തെരച്ചിലില്‍ എട്ട്‌ വിമാനങ്ങളും ഒമ്പതു കപ്പലുകളും പങ്കെടുത്തു.