അനധികൃത സ്വത്തു സമ്പാദ്യക്കേസില്‍ ബാംഗളൂര്‍ കോടതില്‍ ഹാജരാകാന്‍ ജയലളിതയോട് കോടതി

single-img
4 April 2014

Jayalalithaഏപ്രില്‍ അഞ്ചിന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോടും മൂന്ന് അനുയായികളോടും അനധികൃത സ്വത്ത് സമ്പാദ്യക്കേസില്‍ ഹാജരാകാന്‍ ബാംഗളൂര്‍ കോടതി നിര്‍ദേശിച്ചു. ജയലളിതയുടെ തോഴി ശശികല, സുധാകരന്‍, ഇളവരശി എന്നവരോടാണ് പ്രത്യേക കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

1991-95 കാലഘട്ടത്തില്‍ 66 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. കേസ് കര്‍ണാടക കോടതിയിലേക്ക് മാറ്റിയശേഷം 2011 ല്‍ ഒരുപ്രാവശ്യം ജയലളിത കോടതിയില്‍ ഹാജരായിട്ടുണ്ട്.