ഇന്ത്യ IRNSS 1B വിക്ഷേപിച്ചു

single-img
4 April 2014

irnss-1b-launch-rehearsal-successful-countdown-from-tomorrowഇന്ത്യയുടെ രണ്ടാമതു ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് വണ്‍ ബി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍നിന്ന് വൈകുന്നേരം 5.14ന് വിജയകരമായി വിക്ഷേപിച്ചു. പിഎസ്എല്‍വി സി-24 റോക്കറ്റിലാണ് ഉപഗ്രഹം കുതിച്ചുയര്‍ന്നത്.

Support Evartha to Save Independent journalism

ഇന്ത്യന്‍ റീജണല്‍ നാവിഗേഷണല്‍ സാറ്റലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമായി ഐഎസ്ആര്‍ഒ ഏഴ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണു തയാറെടുക്കുന്നത്. 2015 ഓടെ എല്ലാ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിലെത്തിക്കും. ഇതോടെ ഗതിനിര്‍ണയ ഉപഗ്രഹങ്ങളുടെ കാര്യത്തില്‍ യുഎസ്, റഷ്യ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ പേരും ചേര്‍ക്കപ്പെടുമെന്ന് ഐഎസ്ആര്‍ഒ മേധാവി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.