ട്വന്റി 20 ലോകകപ്പ്‌ ഇന്ത്യ ഫൈനലിൽ

single-img
4 April 2014

viratവിരാട് കോലിയുടെ പ്രകടനം ഇന്ത്യയെ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍ എത്തിച്ചു.

പുറത്താകാതെ കോലി നേടിയ 72 റണ്‍സാണ് ദക്ഷിണാഫ്രിക്കയുടെ 172 എന്ന കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ഇന്ത്യ 19.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. രഹാനെ 32 ഉം രോഹിത് ശര്‍മ 24 റണ്‍സും നേടി കോലിക്ക് മികച്ച പിന്തുണ നല്‍കി.

നേരത്തെ ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക നാലു വിക്കറ്റ് നഷ്ടത്തിലാണ് 172 റണ്‍സ് നേടിയത്. ഡ്യൂ പ്ലെസിസിന്റെയും ഡുമിനിയുടെയും തീപാറിയ ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയെ ശക്തമായ നിലയില്‍ എത്തിച്ചത്. ഡ്യൂ പ്ലെസിസ് 58 റണ്‍സും ഡുമിനി 45 റണ്‍സും നേടി. ഇന്ത്യക്ക് വേണ്ടി അശ്വിന്‍ മൂന്നുവിക്കറ്റ് നേടി